Tuesday, February 20, 2018

അമ്മേ നാരായണാ ദേവീ നാരായണാ

Compiled by SWAMY ASWATHY THIRUNAL



അമ്മേ നാരായണാ   ദേവീ  നാരായണാ
ലക്ഷ്‌മീ  നാരായണാ   ഭദ്രേ  നാരായണാ
അമ്മതൻ ആശ്രയം ദേവിതൻ ആശ്രയം
അമ്മയല്ലാതെ  മറ്റാരുമില്ലാശ്രയം







ശ്ലോകം : 1

ശ്ലോകം  : 1  

എൻ  ഗാനവീചിയിൽ നിൻ ശ്രീ വിളങ്ങേണം
എൻ  വാക്കിനുള്ളിലായ് എന്നും  തിളങ്ങേണം
എന്നെന്നും എപ്പോഴും എല്ലാറ്റിലും ദേവി
എൻ തുണയാകേണം അമ്മേ നാരായണാ



ശ്ലോകം : 2

ശ്ലോകം  : 2 

കാണുന്നതൊക്കെയും നിൻ രൂപമാകണം
കാണുന്ന മത്രയിൽ കൺ നിറഞ്ഞീടണം
കണ്ടതും കണ്മതും കാണാനിരിപ്പതും
നീ തന്നെയാകേണം അമ്മേ നാരായണാ


ശ്ലോകം : 3

ശ്ലോകം  :  3

കാമക്രോധങ്ങളും ലോഭമോഹങ്ങളും
കാമിനി കാഞ്ചന കൗടില്യ ചിന്തയും
കരളാതെ  എന്നുള്ളം കാത്തു രക്ഷിക്കുവാൻ
കഴലിണ കൈ തൊഴാം അമ്മേ നാരായണാ

ശ്ലോകം : 4

ശ്ലോകം  :  4 

വേദങ്ങൾ ചൊല്ലുന്നു വേദാന്തജ്ഞാനികൾ
മന്ത്രങ്ങൾ ഓതുന്നു മന്ത്ര സിദ്ധാന്തികൾ
എല്ലാറ്റിലും  പൊരുൾ നീയെന്നറിഞ്ഞിതാ
ചൊല്ലുന്നു നിൻ നാമം അമ്മേ നാരായണാ



ശ്ലോകം : 5

ശ്ലോകം  : 5

വൃന്ദാവനത്തിൻ്റെ  നന്ദാവനങ്ങളിൽ
ചെന്താമരക്കണ്ണനൂതുന്ന വേണുവിൽ
ചന്തമാം  ഈണത്തിലുൾകാമ്പിൽലൂറും
ഒരോകാര  നാദമാണമ്മേ നാരായണാ


ശ്ലോകം : 6

ശ്ലോകം  : 6

ത്രേതായുഗത്തിൻ്റെ  സന്ധ്യകൾ കൈകൂപ്പി
തേടുന്നൊരാരാമ  രൂപം മനോഹരം
മോഹനം രാഘവം സീതാ മനോഹരം
ഹൃത്തിൽ  തെളിയുവാൻ   അമ്മേ നാരായണാ


ശ്ലോകം : 7

ശ്ലോകം  : 7  

എൻ ഗുരുവാണെൻ്റെ  ദൈവവും താതനും
മാതാവും എന്നാത്മ സോദര മിത്രവും
എൻ പ്രിയ കാന്തനും എൻ്റെ  സദ് പുത്രനും
എൻ്റെ ജീവാത് മാവും അമ്മേ നാരായണാ



Monday, February 19, 2018

ശ്ലോകം : 8

ശ്ലോകം  : 8  

ഗോപികമാരുടെ ആടകൾ  കട്ടന്നോ
രാൽ  മരക്കൊമ്പിലങ്ങേറി  മറഞ്ഞതും
അടകൾക്കായ്കേഴും  ദ്രறപദീദേവി
യ്ക്കതേകിയതും  ഹരി അമ്മേ നാരായണാ



ശ്ലോകം : 9

ശ്ലോകം  : 9 

ഹുങ്കാരനാഗാസ്ത്ര  ഭീതിയിൽ തൻപാർത് ഥ 
ചക്രങ്ങൾ ധൂളിയിൽ തഞ്ചത്തിലാഴ്ത്തതും
തേരുരുൾ  ചേറിൽ നിന്നുന്തുന്ന കർണ്ണനെ
സ്വസ്‌ഥനായ്  തീർത്തതും അമ്മേ നാരായണാ



ശ്ലോകം : 10

ശ്ലോകം  : 10 

ജീവിതമാകുമീഘോര വനത്തിൻ്റെ
ശ്യാമ നിശ്വാസങ്ങളേറ്റു കരിഞ്ഞോരീ
പാഴ്‌മുളം തണ്ടാകുമെന്നെനീ ചുംബി
ച്ചൊരോടക്കുഴലാക്കി അമ്മേ നാരായണാ



ശ്ലോകം : 11

ശ്ലോകം  : 11    

ധനികന്മാർ നൽകും ധനവും വിപിനവും
ധരയിതിയിലൊന്നെന്ന  ബോധമുദിയ്ക്കണം  
ഉള്ളിൽ കടന്നന്ധകാരത്തിൽ  വീഴുന്നു
യോഗീന്ദ്രർ  പോലുമങ്ങമ്മേ   നാരായണാ

ശ്ലോകം : 12

ശ്ലോകം  : 12    

പലവുരി ചിന്തനം ചെയ്‌തിട്ടുമെൻ മനം
പലവുരി നിശ്ചയം  ചെയ്‌തിട്ടുമെൻ മനം
പക്വങ്ങൾ കണ്ടൊരു വാനരത്തെപ്പോലെ
പായുന്നു പാരിലങ്ങമ്മേ  നാരായണാ


ശ്ലോകം : 13

ശ്ലോകം  : 13  

കാമത്തിൻ  കാഠിന്യം എന്നെ  തളർത്തുമ്പോൾ
ക്രോധത്തിൻ തള്ളലിൽ എല്ലാം മറക്കുമ്പോൾ
ഭക്തിതൻ തേൻമഴ ചാറ്റി  നീ  എന്നുള്ളം
കാത്തു രക്ഷിക്കേണേ അമ്മേ  നാരായണാ

ശ്ലോകം : 14

ശ്ലോകം  : 14  

എൻ മതം മാത്രമേ സത്യമുള്ളൂവെന്ന്
തൻ മദം കാട്ടുന്നി തല്‌പജ്ഞരാംജനം
എല്ലാമതങ്ങളും നിൻഹിതമെന്നോർത്തു
സന്തതം കൈ തൊഴാം അമ്മേ  നാരായണാ



ശ്ലോകം : 15

ശ്ലോകം  : 15 

അന്യൻ്റെ  തെറ്റും  കുറവും പറഞ്ഞതിൽ
ആനന്ദിച്ചിടൊല്ല  അമ്മേയെൻ  മാനസം
അന്യൻ്റെ  ആക്ഷേപ വാക്കുകൾ കേൾക്കവേ
വാടീടൊല്ലാ  മനം അമ്മേ നാരായണാ


ശ്ലോകം : 16

ശ്ലോകം  : 16

മായയാം നിൻമന കണ്ടിട്ടുമെൻ  മനം
മായയാണെന്നതറിയുന്നിലത്ഭുതം
മായതൻ  മാസ്‌മര മറാമാദത്തിനെ
മായ് ക്കേണം മായേ  നീ അമ്മേ നാരായണാ


Sunday, February 18, 2018

ശ്ലോകം : 17

ശ്ലോകം  : 17 

ഭാനുമാൻ  ആകാശ മദ്ധ്യത്തിൽ നിൽക്കുമ്പോൾ
ഭൂലോകത്തുള്ള തടാകങ്ങളായിരം
ഒരൊന്നുമാപ്രഭ ഉൾക്കൊണ്ട്  നിൽക്കുന്ന
പോലെ മതങ്ങളെന്നമ്മേ നാരായണാ


ശ്ലോകം : 18

ശ്ലോകം  : 18 

ഏകമാം ഈശ്വര ചൈതന്യ ശക്‌തിയെ
നാനാഭൂഭാഗങ്ങളിലുള്ള സജ്ജനം
ഓരോരോ രൂപത്തിൽ നാമത്തിലങ്ങിനേ
വാഴ്ത്തുന്നെന്നേയുള്ളു അമ്മേ നാരായണാ

ശ്ലോകം : 19

ശ്ലോകം  : 19 

എല്ലാ മതങ്ങളും ചൊല്ലുന്നു ഈശ്വര
നിൻഹിതം മാത്രമാണിഭൂവിലെന്നെന്നും
എല്ലാ മാതങ്ങളും നിൻഹിതമെന്നോർത്തു
സന്തതം  കൈതോഴാം  അമ്മേ നാരായണാ

ശ്ലോകം : 20

ശ്ലോകം  : 20 

നീ എന്തു നിന്നോട്  ചെയ്യുവാൻ കാമിപ്പതു -
തന്നെ  നീ അന്യന്നോടെപ്പോഴും ചെയ്യുക
എന്നരുൾ ചെയ്തോരുപനിഷദ്‌ദീപ്തിയെ
നിത്യവും കൈതോഴാം  അമ്മേ നാരായണാ

ശ്ലോകം : 21

ശ്ലോകം  : 21

അന്യനെന്നുള്ളൊരു ഭാവമതില്ലാതെ
അന്യതാ  ബോധവും അന്യരുമില്ലാതെ
എല്ലാരുമെൻ സ്വകുടുബത്തിലുള്ളവ
രെന്നങ്ങുറയ്ക്കുവാൻ  അമ്മേ നാരായണാ

ശ്ലോകം : 22

ശ്ലോകം  : 22

യജ്ഞവും മന്ത്രവും പൂജയും
ഭക്‌തിയാം നക്ഷത്ര ജ്യോതിയെ കൈതൊഴും
മിന്നാമിനുങ്ങുകൾ എന്നറിഞ്ഞിട്ടിതാ
നിൻപാദം കുമ്പിടുന്നമ്മേ നാരായണാ



ശ്ലോകം : 23

ശ്ലോകം  : 23

സദ്ഗുരോ നിൻപാദ പൂജചെയ്യാൻ മാത്ര
മായി ഞാൻ സൂക്ഷിച്ച ജീവജലമതിൽ
സ്വന്തങ്ങൾ , ബന്ധങ്ങൾ , കർമ്മങ്ങൾ , ധർമ്മങ്ങൾ
എന്തെന്തഴുക്കുകൾ അമ്മേ നാരായണാ


Saturday, February 17, 2018

ശ്ലോകം : 24

ശ്ലോകം  : 24

വിശ്വത്തെ ഭസ്മീകരിക്കുവാൻ കെല്‌പുള്ള
കാളകൂടവിഷമുള്ളിൽ കടന്നൊരാ
വിശ്വനാഥൻ തൻ്റെ  ജീവനെ  രക്ഷിച്ച
വിസ്‌മയ  ശക്തി നീ അമ്മേ നാരായണാ



ശ്ലോകം : 25

ശ്ലോകം  : 25 

എൻ കർമ്മ ബന്ധങ്ങളിൽപ്പെട്ടുഴലുന്നു
ഞാനൊരു  ബന്ധിത മർക്കടം പോലവെ
ബന്ധുക്കളാം കുരങ്ങാട്ടികൾ  കാട്ടുന്ന
വട്ടത്തിൽ ചാടുന്നേൻ  അമ്മേ നാരായണാ

ശ്ലോകം : 26

ശ്ലോകം  : 26

സത്യമെൻ ശ്വാസവും ജീവനുമാകണം
സത്യമെൻ ചിന്തയും ജിഹ്വായുമാകണം
സത്യമെൻ കർമ്മവും ധർമവുമാകണം
സത്യ ആനന്ദമാo  അമ്മേ നാരായണാ  

ശ്ലോകം : 27

ശ്ലോകം  : 27

ആനന്ദമായിരിപ്പാനരുൾ  ചെയ്‌തൊരു
ആനന്ദസാഗരനാം ഗുരുനാഥനെ
ആനന്ദ ഭക്തിതൻ  അശ്രുതീർത്ഥത്തിനാൽ
ആറാടണ൦ നിത്യം അമ്മേ നാരായണാ